മൂര്ച്ച

Published on April 4 2016

കണ്ണില് നിന്ന് ഉതിര്ന്നു വീണ മുത്ത്‌ മണികൾ ആണ് എനിക്ക് പറഞ്ഞു തന്നത് , ഓർമകൾക്ക് എന്തൊരു മൂര്ച്ചയാണെന്ന്, അറിയാതെ ഒന്ന് തോട്ടുപോയപ്പോൾ എത്രയാ ചോര പൊടിഞ്ഞത് !
വയ്യ , ഇനി ആ ചുവപ്പ് ഒന്നുകൂടി കാണാൻ എനിക്ക് വയ്യ... മറവിയുടെ കറുപ്പിനെ സഹിക്കാം. എന്നാൽ, ഓര്മയുടെ കയ്പ്പിനെ വിഴുങ്ങാൻ വയ്യ . അതുകൊണ്ട് അനുഭവങ്ങളുടെ എരിവും പുളിയും മധുരവും എല്ലാം സൗകര്യപൂർവ്വം മറക്കാം.

Written by Malavika E

Repost0
To be informed of the latest articles, subscribe:
Comment on this post