കടപുഴകിയ ഒരോർമ്മ

Published on September 23 2015

തെന്നൽ തഴുകൽ പോലമ്മതൻ ഉണർ-
തുപട്ടുമ്മയോ തേൻ തുള്ളി പോലെ
തൊടിയിലെ തേന്മാവു കയ്ച്ചതിൻ സൗരഭം
തെന്നലും കൊണ്ടുനടന്നീടുന്നു
ഉമ്മറത്തിൻ തെക്കു നില്ക്കും മുക്കുറ്റിയെ
ഊഞ്ഞാലിലാട്ടുന്നു മാരുതനെപ്പോഴും
അമ്മിനിപ്പയ്യിന്റെ പാൽമണനങ്ങനെ
ആലയിൽ ചുറ്റിത്തിരിഞ്ഞു നിന്നീടുന്നു
ഓടിക്കിതച്ചെത്തി ആര്പ്പു വിളിക്കുന്നു
ഒന്നല്ലൊരായിരം കളിക്കൂട്ടുകാർ
പാടവക്കത്തെ കിളികളെല്ലാമിപ്പൊൾ
പാടത്ത് കണ്പാർത്തു നിൽക്കുന്നുണ്ടാം
തോട്ടയലത്തെ നീർച്ചോലയിപ്പോഴും
തെല്ലുമയക്കത്തിലായിരിക്കം
ഓണ നിലാവത്ത് ഒത്തിരിക്കുഞ്ഞുങ്ങൾ
ഓടിയെത്തേണമെന്നാശിക്കയാവാം


ഹാ !
കണ്ണ് നനയുന്നു ; സബ്ദ്‌മിടറുന്നു
കാഴ്ച്ചമറയുന്നു ...
വാക്കുകൾക്കു മുറിവേൽക്കുന്നു
വാക്കുകൾ കൃശമാകുന്നു
കാലത്തുണർത്തു പാട്ടിന്നീരടിയില്ല
കാലയവനികയിൽ മറഞ്ഞെന്നമ്മ
കുളികഴിഞ്ഞീറൻ മുടിയിൽ ഒരു
കൊച്ചു തുളസിക്കതിർ എന്നമ്മയിന്നില്ല
തൊടിയില്ല ; മണ്ണുപോലും മറഞ്ഞു
തോട്ടാവാടിയെയും കാണ്മതില്ല
തേന്മാവിന്നലെ കടപുഴകി വീണു
പഴമയുടെ ആ വേരും മറഞ്ഞു
ഊഞ്ഞാലുകെട്ടിയ കയറിൽ കഴുത്തു കുരുക്കി
എങ്ങോ മറഞ്ഞു ഭൂതകാലക്കുളിർ


ഇന്ന് ,
രാവിലേയേതോ വാഹനത്തിൻ
സൈറണ്‍ മുഴക്കങ്ങളെന്നെ ഉണര്ത്തുന്നു
ഒരു യന്ത്രമായ്‌ മാറി ഞാൻ ഇന്ന്
ഒരു പാവപോലെത്താൻ കാണുന്നുവെല്ലാം
കുളിർകാറ്റിന്നീരടിയില്ല; അരുവിയുടെ
കളകള നാദമോ കേൾപ്പതില്ല
എങ്കിലും, ഇപ്പോളെനിക്കു കേൾക്കാം ...
മുട്ടറ്റമേയുള്ളൂ ഭൂതകാലക്കുളിർ...

Written by Malavika E

Repost0
To be informed of the latest articles, subscribe:
Comment on this post